തിരുവനന്തപുരം|
WEBDUNIA|
Last Updated:
ശനി, 11 ഓഗസ്റ്റ് 2007 (19:50 IST)
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടുകോടി രൂപ വാങ്ങിയ സംഭവത്തില്‍ ഇ.പി. ജയരാജനെ ദേശാഭിമാനി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.
തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.പണം വാങ്ങിയതില്‍ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജയരാജന് ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
ദേശാഭിമാനിക്ക് വേണി പണം സ്വരൂപിക്കാനായി തീരുമാനിച്ചിരുന്നെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പണം സ്വീകരിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു ദേശാഭിമാനി സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കെ.വേണുഗോപാലാണ് മുഖ്യമായും കാര്യങ്ങള്‍ ചെയ്തതെങ്കിലും ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വവും കടമയും ജനറല്‍ മാനേജര്‍ എന്ന നിലയില്‍ ജയരാജന് ഉണ്ടായിരുന്നു.
50 ലക്ഷം രൂപ വീതമുള്ള നാല് ചെക്കുകള്‍ കിട്ടിയപ്പോള്‍ ഈ തുക എവിടെനിന്നു വന്നുവെന്നോ ആരാണ് നല്കിയതെന്നോ അന്വേഷിക്കേണ്ട ഉത്തരവാദിത്വം ജയരാജന് ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളിലാണ് ദേശാഭിമാനി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
പാര്‍ട്ടി സംസ്ഥാന ഘടകമാണ് ജയരാജനെ ജനറല്‍ സെക്രട്ടറിയാക്കിയിരുന്നത്. അതിനാലാണ് സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം സംസ്ഥാന സമിതിയെക്കൊണ്ട് അംഗീകരിപ്പിച്ചത്. ജയരാജനെതിരെ സംഘടനാതലത്തില്‍ എന്തെങ്കിലും നടപടികള്‍ വേണമോയെന്ന കാര്യം അടുത്ത കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും യോഗം തീരുമാനിച്ചു.