സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നു. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം വരുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്.
കേന്ദ്ര വിഹിതം കിട്ടിയില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തണമെന്ന് വൈദ്യുതിബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. വ്യവസായങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
സംസ്ഥാനത്ത് ജലനിരപ്പ് കുറവാണെന്നും കേന്ദ്രത്തിന് സഹായിക്കുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
വ്യാഴാഴ്ച ചേരുന്ന കെ എസ് ഇ ബി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് പ്രതിദിനം 600 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ഇതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.