മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ രാജു പുഴങ്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയ ജയനന്ദകുമാറിനെ ഐസക് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന പരാതി.
ജയനന്ദകുമാറിന്റ ഓഫീസില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി സഫിയുള്ള സെയ്ദിനെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും കേസ് അട്ടിമറിച്ചെന്നും രാജു പുഴങ്കര നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.