തേക്കടി ബോട്ടപകടം: മരണം 38 ആയി

തേക്കടി| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (20:54 IST)
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 38 ആയതായി റിപ്പോര്‍ട്ട്. സിനിമാസംവിധായകന്‍ കമലാണ് സംഭവസ്ഥലത്ത് നിന്ന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ 28 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കരയ്‌ക്കടുപ്പിച്ച മൃതദേഹങ്ങളില്‍ മിക്കവയിലും ഡീസല്‍ പുരണ്ടിരുന്നു. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടയത്. അങ്ങനെ വരുമ്പോള്‍ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ ശ്വാസം കിട്ടാന്‍ ബുധിമുട്ടുണ്ടാകുകയും കൂടുതല്‍ മരണത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും.

അതേസമയം, നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 40 അംഗ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. മുങ്ങല്‍ വൈദഗ്‌ധ്യമുള്ള 20 പേരും സംഘത്തിലുണ്ട്. എന്നാല്‍ കൂടുതല്‍ സേനയെ വേണ്ടിവരുമെന്നാണ് സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :