തേക്കടി ദുരന്തം: ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി

തേക്കടി| WEBDUNIA|
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശോചിച്ചു. സംസ്ഥാനസര്‍ക്കാര്‍ നാളെ നടത്താനിരുന്ന എല്ലാ ഔദ്യോഗികപരിപാടികളും റദ്ദാക്കി.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നേവിയുടെ ഹെലികോപ്‌റ്റര്‍ കനത്ത മഴയെ തുടര്‍ന്ന് മടങ്ങി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്ക് ഇപ്പോള്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കുകയാണ്.

മരിച്ചവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. അപകടത്തില്‍ മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള മുരളിയുടെ മകന്‍ ദേവാനന്ദ്, ഡല്‍ഹി സ്വദേശി അനില്‍ ടവറ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബോട്ടിന്‍റെ അപ്പര്‍ ഡെക്കില്‍ 27ഉം ലോവര്‍ ഡെക്കില്‍ 28 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :