സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ അശോക് ശുക്ല. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശുക്ല ഇക്കാര്യമറിയിച്ചത്.
ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുമായി ശുക്ല ചര്‍ച്ച നടത്തും.
മാര്‍ച്ചില്‍ ജീവനക്കാര്‍ കൂട്ടത്തോടെ വരമിക്കുന്നതിനാല് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച് കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിരുന്നു.
എന്നാല്‍ മാര്‍ച്ചില്‍ വിരമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കേണ്ടതില്ലെന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനു നിര്‍ദേശം നല്കിട്ടുണ്ട്.