തെരഞ്ഞെടുപ്പ് പ്രഖ്യാപനം കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതിക്കൊപ്പം പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രതിസന്ധി യുഡി‌എഫില്‍ രൂക്ഷമാകുന്നു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടിയന്തര ഓഫീസ് മെമ്മോറാണ്ടം ഇന്നലെ പുറത്തിറക്കിയിരുന്നെങ്കിലും പലരും ഇതില്‍ തൃപ്തരായിരുന്നില്ല. ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗവും പി സി ജോര്‍ജിനെപ്പോലുള്ളവരും കടുത്തനിലപാടെടുത്തത് കോണ്‍ഗ്രസ് എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

കരട് വിഞ്ജാപനമെന്ന മരുപ്പച്ചയാണ് കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസിനായി മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് കരട് വിഞ്ജാപനം ഉണ്ടാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെപിസിസി പ്രസിണ്ടന്റ് ഇന്ന് ഡല്‍ഹിക്ക് ഇത് സംബന്ധിച്ച ചര്‍ച്ചക്കായി പോകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :