തെരഞ്ഞെടുപ്പെന്നാല്‍ ട്വന്റി20 മത്സരമല്ലെന്ന് ശ്രീശാന്ത് മനസിലാക്കണം: കോടിയേരി ബാലകൃഷ്ണൻ

ബി ജെ പി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പെന്നാല്‍ ട്വന്റി-20 മത്സരമല്ലെന്നായിരുന്നു കോടിയേരിയുടെ വിമർശനം. എൽ ഡി എഫിനെ തകര്

തിരുവനന്തപുരം, ബി ജെ പി, എസ് ശ്രീശാന്ത്, സി പി എം, കോടിയേരി ബാലകൃഷ്ണൻ Thiruvanthapuram, BJP, S Sreeshanth, CPM, Kodiyery Balakrishnan
തിരുവനന്തപുരം| rahul balan| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2016 (20:33 IST)
ബി ജെ പി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പെന്നാല്‍ ട്വന്റി-20 മത്സരമല്ലെന്നായിരുന്നു കോടിയേരിയുടെ വിമർശനം. എൽ ഡി എഫിനെ തകര്‍ക്കാന്‍ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും ഈ പുതിയ നീക്കത്തിന് പിന്നില്‍ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ് ബി ഡി ജെ എസ് രൂപീകരിച്ചത്. ആരാധനാലയങ്ങളെ ബി ജെ പി പ്രചാരണ സ്ഥലമാക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

വര്‍ഗീയ ശക്തിയായ ആർ എസ് എസ്
യു ഡി എഫിനൊപ്പം ചേര്‍ന്ന് സംസ്ഥാനത്ത് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഴയ വടകര-ബേപ്പൂർ മാതൃക വീണ്ടും കൊണ്ടുവരാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :