തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യുഡിഎഫിന് കൂട്ടത്തോല്‍വിയെന്ന് കെപിഎ മജീദ്

കൊച്ചി| WEBDUNIA|
PRO
PRO
ഇന്നത്തെ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യുഡിഎഫിന് കൂട്ടത്തോല്‍വിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കോണ്‍ഗ്രസ് നേതൃത്വം വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. കോണ്‍ഗ്രസ് എന്നത് ആര്യാടന്‍ മുഹമ്മദ് മാത്രമല്ലെന്നും മജീദ് കുറ്റപ്പെടുത്തി.

ആര്യാടന്റെ അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ പോലും വിലയില്ല. കോണ്‍ഗ്രസിന്റെ നിലവിലെ രീതികള്‍ മാറിയേ പറ്റൂ. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിക്കുന്നതായും മജീദ് മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കെ പി എ മജീദ് പറയുന്നതു പോലെയുള്ള സാഹചര്യം യുഡിഎഫില്‍ ഇല്ലെന്ന് മന്ത്രി കെ സി ജോസഫ്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അദ്ഭുതപ്പെടുത്തുന്ന വിജയം കൈവരിക്കും. മജീദ് പറഞ്ഞ സാഹചര്യം എന്താണെന്ന് അറിയില്ല. ഏത് സാഹചര്യത്തിലായാലും അത്തരം പ്രശ്‌നം യുഡിഎഫിലില്ല. എല്ലാ മുന്നണിയിലും ഘടക കക്ഷികള്‍ക്ക അസംതൃപ്തി ഉണ്ട്. അത് സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മ വിശ്വാസം യുഡിഎഫിനുണ്ടെന്നും കെ സി ജോസഫ് തിരുവന്തപുരത്ത് പറഞ്ഞു.

എന്നാല്‍ കെപിഎ മജീദിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :