തൃശൂരില്‍ ഭൂചലനം

തൃശൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
തൃശൂരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം ഏഴുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്ത് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ നഗരത്തിലാണ് ചലനം കൂടുതലായി അനുഭപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കസേരകളും മേശകളുമെല്ലാം ഇളകിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിനിന്നു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :