പാലക്കാട് തൃത്താലയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍കൂടി മരിച്ചു. വെടിക്കെട്ട് നിര്‍മാണശാലയുടെ ഉടമയായ ഡേവിസാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.
കാവശ്ശേരി സ്വദേശികളായ ഉണ്ണിക്കൃഷ്ണന്, കൃഷ്ണകുമാര്‍, കുമരനല്ലൂര്‍ സ്വദേശി ശശി, ആലൂര് സ്വദേശി സുന്ദരന്‍, തൃത്താല സ്വദേശി കാളിദാസന് എന്നിവര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.