തൃക്കാര്‍ത്തികയ്ക്കായ് നാടൊരുങ്ങുന്നു

കോട്ടയം| WEBDUNIA| Last Modified ശനി, 20 നവം‌ബര്‍ 2010 (10:59 IST)
ഭക്‌തര്‍ക്ക് നിറക്കാഴ്ച്ചയുമായി കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഞായറാഴ്ച ആരംഭിക്കുന്നു. ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തുന്ന തൃക്കാര്‍ത്തിക ദര്‍ശനം നാടിന്‍റെ ആഘോഷമാണ്‌.

മഹിഷാസുരനെ നിഗ്രഹിച്ച്‌ എഴുന്നള്ളിയ ദേവിയെ ഭക്‌തര്‍ ദീപം തെളിയിച്ച്‌ വരവേറ്റതിന്‍റെ ഓര്‍മ്മയ്ക്കായാണ് തൃക്കാര്‍ത്തിക ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രപരിസരവും വീടുകളും ദീപം തെളിയിച്ച്‌ ഭക്‌തര്‍ ഉത്സവത്തിന്‌ മിഴിവേകുന്നു.

തൃക്കാര്‍ത്തിക ദീപക്കാഴ്ച, താലപ്പൊലി, മയൂരനൃത്തം, നാഗസ്വരക്കച്ചേരി തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ദേവിയുടെ എഴുന്നള്ളത്ത്‌ ഭക്‌തിസാന്ദ്രമായ ചടങ്ങാണ്‌. തൃക്കാര്‍ത്തിക എഴുന്നള്ളത്തില്‍ പങ്കെടുത്ത്‌ ദേവിയെ ദര്‍ശിച്ചു സായൂജ്യമടയാന്‍ ആയിരക്കണക്കിനു ഭക്‌തരാണ്‌ ക്ഷേത്രത്തിലെത്തുക‌. തിങ്കളാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :