തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവച്ചു

ആലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 29 മെയ് 2013 (11:56 IST)
PRO
തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ നടത്തിയ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണിത്. രാജിക്കത്ത് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കൈമാറിയിട്ടുണ്ട്.

ഭൂരിപക്ഷ ഐക്യത്തിനായാണ് രാജിയെന്ന് തുഷാര്‍ പറഞ്ഞു. എസ്എന്‍ഡി.പിയും എന്‍എസ്എസുമായി ആലോചിച്ച ശേഷമാണ് തീരുമാനം.

സമുദായ നേതാക്കള്‍ക്കെതിരെ പ്രമേയം പാസാക്കി ആക്ഷേപിച്ചതിനെത്തുടര്‍ന്ന് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ രാജിവെക്കാനാണ് എസ്എന്‍ഡിപി തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി. സമുദായ സംഘടനകള്‍ നേടിയ സ്‌ഥാനമാനങ്ങള്‍ ഒഴിയണമെന്നായിരുന്നു ആലപ്പുഴ ഡിസിസി പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :