തുരന്തോ എക്സ്പ്രസ്സുകള്‍ കാലിയായി ഓടുന്നു

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (12:53 IST)
PRO
സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് തുരന്തോ എക്സ്പ്രസ് തീവണ്ടികള്‍ മിക്ക ദിവസവും കാലിയായിട്ടോടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ - തിരുവനന്തപുരം, തിരുവനന്തപുരം - നിസാമുദ്ദീന്‍ എന്നീ റൂട്ടുകളിലോടുന്ന തുരന്തോ എക്സ്പ്രസ്സുകളാണ്‌ മിക്ക ദിവസങ്ങളിലും 70 സീറ്റുകളും കാലിയായി ഓടുന്നത്.

ഈ തീവണ്ടികളുടെ അശാസ്ത്രീയമായ സമയ ക്രമങ്ങളും സ്റ്റോപ്പുകളിലെ പ്രശ്നങ്ങളുമാണ്‌ പ്രധാനമായും ഈ തീവണ്ടികള്‍ക്ക് യാത്രക്കാരെ ലഭിക്കാതെ പോകുന്നതെന്നാണ്‌ ആരോപണം. ഓണക്കാലത്തു പോലും ഈ തീവണ്ടികളില്‍ റിസര്‍വേഷന്‍ ചെയ്യാന്‍ പോലും ഇപ്പോള്‍ യാത്രക്കാര്‍ തയ്യാറാവാത്തതും ഇക്കാരണത്താലാണ്‌ എന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും ആരോപിക്കുന്നു.

തിരുവനന്തപുരം - ചെന്നൈ തുരന്തോ എക്പ്രസ് തിരുവനന്തപുരം വിട്ടാല്‍ കേരളത്തില്‍ ഒരിടത്തും സ്റ്റോപ്പുകളില്ല എന്നതാണു പ്രധാന കാരണം. ഇതിനൊപ്പം കൊച്ചി - നിസാമുദീന്‍ തുരന്തോയില്‍ കോഴിക്കോട്, ബാംഗ്ലൂര്‍, പന്‍വേല്‍ എന്നിവിടങ്ങളില്‍ പാന്‍ട്രികാര്‍ നിറയ്ക്കാനും മറ്റും മാത്രമാണ്‌ സ്റ്റോപ്പുള്ളത്. എന്നാല്‍ ഇത് യാത്രക്കാര്‍ കയറാനും ഇറങ്ങാനുമുള്ള ഔദ്യോഗിക സ്റ്റോപ്പുകള്‍ അല്ല താനും. ഇത് കാരണം ഈ വണ്ടികളില്‍ ആളുകള്‍ക്ക് താത്പര്യമില്ലാതായിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :