തിരക്കഥാകൃത്ത് എസ് പി രമേഷ് അന്തരിച്ചു

തൃശൂര്‍| WEBDUNIA|
സാഹിത്യകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ എസ് പി രമേഷ് (64) അന്തരിച്ചു. തൃശൂര്‍ അമ്മാടത്തെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

'പോക്കുവെയില്‍', 'മാര്‍ഗം' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ അദ്ദേഹത്തിന്റേയായിരുന്നു. സൂത്രധാരന്‍, അന്തിപ്പൊന്‍‌വെട്ടം തുടങ്ങിയ സിനിമകളുടെ ഗാനങ്ങള്‍ രചിച്ചു. അരവിന്ദന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം തൃശൂര്‍ മാനസിക ആരോഗ്യകേന്ദ്രം മുന്‍ ഡയറക്ടറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :