തലസ്ഥാനത്ത് കുടിവെള്ളം ക്ഷാമം രൂക്ഷമാകുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
തലസ്ഥാന നഗരിയില്‍ വീണ്ടും കുടിവെള്ളം മുട്ടിക്കാനൊരുങ്ങുകയാണ്‌ അധികൃതര്‍. വെള്ളിയാഴ്ച രാവിലെ 8മണി മുതല്‍ ശനിയാഴ്ച രാവിലെ 8 മണി വരെ അരുവിക്കര നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രധാന പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ്‌ നഗരവാസികള്‍ക്ക് കുടിവെള്ളം മുട്ടുന്നത്.

പി.എച്ച് ഡിവിഷണല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചതാണ്‌ ഈ വിവരം. പാറ്റൂര്‍, പാളയം, കവടിയാര്‍ സെക്ഷനുകളിലാണ്‌ ഇതനുസരിച്ച് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.

പാറ്റൂര്‍, പാളയം സെക്ഷനുകളില്‍ പെട്ട പാളയം, വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, ജഗതി, വഞ്ചിയൂര്‍, മുറിഞ്ഞപാലം, തേക്കും മൂട്, പാറ്റൂര്‍, ചാക്ക, കണ്ണമ്മൂല, ഗൌരീശ പട്ടം, കുന്നുകുഴി, ശംഖുമുഖം, വേളി, പ്ലാമ്മൂട്, പി.എം.ജി, പേട്ട, വലിയതുറ, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങും.

ഇതിനൊപ്പം കവടിയാര്‍ സെക്ഷനിലെ കേശവദാസപുരം, പട്ടം, കവടിയാര്‍, മെഡിക്കല്‍ കോളേജ്, ജവഹര്‍ നഗര്‍, മണ്ണന്തല, കുടപ്പനക്കുന്ന്, ഹാര്‍വീപുരം എന്നീ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :