തലസ്ഥാന നഗരം ചെങ്കടലായി

തിരുവനന്തപുരം| WEBDUNIA|
PRO
സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനസമ്മേളനം തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി. 25000 റെഡ് വോളന്‍റിയര്‍മാര്‍ അണിനിരന്ന സമ്മേളനത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ പങ്കെടുത്തു.

സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും റെഡ് വോളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം(ഇ ബാലാനന്ദന്‍ നഗര്‍) നിറഞ്ഞുകവിഞ്ഞ ജനലക്ഷങ്ങള്‍ സ്റ്റേഡിയത്തിന് പുറത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിച്ചു. സി പി എമ്മിന്‍റെ സംഘടനാശക്തി തെളിയിക്കുന്നതായിരുന്നു ഈ ജനപങ്കാളിത്തം.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വന്ന റാലികള്‍ തിരുവനന്തപുരത്തിന്‍റെ വീഥികളെ ചുവപ്പണിയിച്ചു.

സമാപന സമ്മേളനത്തിന് പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങി പ്രമുഖര്‍ നേതൃത്വം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :