തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേട്
തൃശൂര്‍: |
WEBDUNIA|
PRO
PRO
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വന്തക്കാര്‍ക്ക് കരാര്‍ ഒപ്പിട്ട് കൊടുക്കുവാന്‍ ടെണ്ടര്‍ നടപടികള്‍ അട്ടിമറിക്കുന്നതായും കണ്ടെത്തല്‍. 1214 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ 79 ഇടത്തെ ക്രമക്കേടുകള്‍ തന്നെ അഴിമതിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കരാറുകാര്‍ക്കു വേണ്ടി നിയമം അട്ടിമറിക്കുന്നതായി 2009 മുതല്‍ 2011 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിര്‍മ്മാണ പ്രവൃത്തികളുടെ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കുന്നതിന് കമ്മറ്റി രൂപീകരിച്ച് മോണിറ്ററിങ് നടത്തണമെന്ന നിയമം എവിടെയും പാലിക്കപ്പെടുന്നില്ല. ഒരു ലക്ഷത്തിന് മേല്‍ ചെലവ് വരുന്ന നിര്മ്മാണങ്ങളടെ ടെന്‍ഡര്‍ പത്രപ്പരസ്യം വഴി സ്വീകരിക്കണമെന്ന ചട്ടവും ലംഘിക്കുന്നു. പ്രചാരം കുറഞ്ഞ പത്രങ്ങളില്‍ പരസ്യം നല്കി നിയമം മറികടന്ന സ്ഥാപനങ്ങളുമുണ്ട്. ഭരണ സാങ്കേതിക അനുമതി ലഭിക്കുന്നതിന് മുമ്പ് കരാറുകാരെ ഉറപ്പിക്കുന്നതിനാണ് തിടുതക്കമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പതിവുകാരായ ഒന്നോ രണ്ടോ കരാറുകാര്‍ ഒത്തുകളിച്ച് ഊഴമിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ സ്വന്തമാക്കുന്നു. ഇവര്‍ റീ ടെന്‍ഡര്‍ നടപടികളും ആസൂത്രിതമായി അട്ടിമറിക്കുകയാണ്. നഷ്ടം നികത്തിയ കരാറുകാരില്‍ നിന്ന് പിഴ ഈടാക്കിയതിനും തെളിവില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേട്.