തട്ടിക്കൊണ്ടുപോയി പീഡനം: സീരിയല്‍ നടന്‍ പിടിയില്‍

കൊല്ലം: | WEBDUNIA|
PRO
PRO
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊല്ലം മാടന്‍നട ലിബാഖാ മന്‍സിലില്‍ ലിനീഷ് (24) പൊലീസ് പിടിയില്‍. ലിനീഷ് ചില ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറയുന്നു.

ഒരു വര്‍ഷത്തോളം മുമ്പ് നടന്ന സംഭവത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനു പരസ്ത്രീ ബന്ധമുണ്ടെന്നും അത് കാട്ടിക്കൊടുക്കാമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയെ കാറില്‍ കയറ്റികൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ വച്ച് ലിനീഷും മറ്റൊരാളും പീഡിപ്പിക്കുകയായിരുന്നു.

കൊട്ടിയം സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ലിനീഷിനെ വലയിലാക്കിയത്. പീഡനവിവരം പുറത്തായതോടെ പ്രതി ഒളിവില്‍ പോയിരുന്നു. ലിനീഷിനോടൊപ്പമുണ്ടായിരുന്നയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :