തടവുകാരി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍| Venkateswara Rao Immade Setti| Last Modified ശനി, 2 ഫെബ്രുവരി 2013 (11:45 IST)
PRO
PRO
കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് ഉദിനൂര്‍ മുതിരക്കോവലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കുളങ്ങര കാര്‍ത്ത്യായനി (75) ആണു മരിച്ചത്‌. തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണയുടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2001 ല്‍ രജിസ്റ്റര്‍ ചെയ്ത ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കാര്‍ത്ത്യായനിയെ കഴിഞ്ഞ ജനുവരി 29 നാണ്‌ ഹോസ്ദുര്‍ഗ്‌ കോടതി നാലുദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തത്‌. റിമാന്‍ഡ്‌ കാലാവധി തീരുന്ന ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.

രാവിലെ കോടതിയില്‍ പോകാന്‍ കുളി കഴിഞ്ഞ്‌ വസ്ത്രം മാറുന്നതിനിടെയാണ്‌ കാര്‍ത്ത്യായനി കുഴഞ്ഞുവീണത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :