ഡീസല്‍ വിലവര്‍ധന: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: | WEBDUNIA| Last Modified ശനി, 19 ജനുവരി 2013 (19:48 IST)
PRO
PRO
ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സര്‍വീസിന് പോയ 488 ബസ്സുകള്‍ അറ്റകുറ്റപ്പണിക്ക് വര്‍ക്‌ഷോപ്പിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി. ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ കെഎസ്ആര്‍ടിസിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡീസല്‍ വിലയില്‍ കെഎസ്ആര്‍ടിസി ഇനിമുതല്‍ ലിറ്ററിന് 11.54 രൂപ അധിക വിലയായി നല്‍കണം.

ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലൂടെ 14 കോടി രൂപ അധിക ബാധ്യത പ്രതീക്ഷിക്കുന്ന കെസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ നിരക്ക് ഇരുട്ടടിയായി. ഈ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. ഡീസല്‍ വില വര്‍ധനമൂലം പ്രതിമാസം ഏകദേശം 15 കോടി രൂപയിലേറെ നഷ്ടം കെഎസ്ആര്‍ടിഎസിക്കുണ്ടാകും.

കെഎസ്ആര്‍ടിയുടെ ഒരു ദിവസത്തെ ഡീസല്‍ ഉപഭോഗം നാലര ലക്ഷം ലിറ്ററാണ്. മുമ്പ് 48.72 രൂപക്കായിരുന്നു കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭിച്ചിരുന്നത്. പുതിയ വര്‍ധനപ്രകാരം ലിറ്ററിന് 60.26 രൂപ നല്‍കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :