ഡിസ്ക്ക് വേദന: ജയരാജന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകില്ല

കണ്ണൂര്‍| WEBDUNIA|
PRO
PRO
അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കത്തയച്ചു. നടുവിനും ഡിസ്കിനുമുള്ള വേദന കാരണം വിശ്രമം ആവശ്യമാണെന്ന് കാണിച്ചാണ് അദ്ദേഹം അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

ആര്‍ എസ് എസുകാരുടെ ആക്രമത്തിന് ഇരയായിട്ടുള്ള താനിക്ക് ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. അതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഹാജരകാമെന്നുമാണ് കത്തില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപ്പടി സ്വീകരിക്കണമെന്ന് അന്വേഷണ സംഘം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണുവിന്റെ മൊഴിയാണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്‌. കണ്ണൂര്‍ ഗസ്റ്റ്‌ ഹൗസില്‍വച്ചു കഴിഞ്ഞ 12 നു ജയരാജനെ പൊലീസ്‌ ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :