ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; 2 പ്രവര്‍ത്തകര്‍ക്ക് സാരമായ പരുക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗണേഷ് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത്. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഭവത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്.

തുടര്‍ന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് അടക്കം നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ ശാന്തരാക്കി. സ്വന്തം ഭാര്യയെ പീഡിപ്പിച്ച ഗണേഷ്കുമാറിനെ സംരക്ഷിച്ച മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ടി വി രാജേഷ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :