ഡിഗ്രിക്ക് ഗ്രേഡിംഗും സെമസ്റ്റര്‍ സമ്പ്രദായവും

തിരുവനന്തപുരം| M. RAJU|
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഡിഗ്രിക്ക് ഗ്രേഡിംഗും സെമസ്റ്റര്‍ സമ്പ്രദായവും ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

ഈ അധ്യയന വര്‍ഷം മുതല്‍ ഗ്രേഡിംഗും അടുത്ത അധ്യയന വര്‍ഷം മുതല്‍ സെമസ്റ്റര്‍ സമ്പ്രദായവും ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുത്ത വൈസ്ചാന്‍സലര്‍മാര്‍ എല്ലാം ഗ്രേഡിംഗ് നടപ്പാക്കാന്‍ കുറച്ച് സമയം കൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഗ്രേഡിംഗും സെമസ്റ്റര്‍ സമ്പ്രദായവും അടുത്ത വര്‍ഷം മുതല്‍ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത്. ഒരു പരിഷ്കാരം നടപ്പാക്കുമ്പോള്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും യോഗ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

ഇക്കാര്യത്തില്‍ ആര്‍ക്കൊക്കെ സംശയമുണ്ടായാലും അവരുമായി വിശദമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിന്‌ മുമ്പ്‌ സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :