ഡാം സുരക്ഷിതമാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം| Last Modified ബുധന്‍, 7 മെയ് 2014 (15:39 IST)
119 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ്. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും ഇതിനുള്ള നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1979ല്‍ തന്നെ കേന്ദ്ര ജലകമ്മീഷന്‍ ഡാം സുരക്ഷിതമല്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഡാമിന്‍റെ സുരക്ഷ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി ദൗര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :