ട്രെയിനില്‍ കീടനാശിനി മുഖത്ത് തളിച്ച് വന്‍ കവര്‍ച്ച. ഗുജറാത്ത് സ്വദേശിയുടെ 16,29,800 രൂപ വിലവരുന്ന ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എറണാകുളത്തു നിന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ട ഓഖ എക്സ്പ്രസിലെ യാത്രക്കാരനായ ബറൂച്ച് സ്വദേശി കാന്തിലാല്‍ മോഹന്‍ലാലിന്റെ വജ്രാഭരണങ്ങളും സ്വര്‍ണവുമാണ് നഷ്ടമായത്.
ഡിസംബറിലാണ് സംഭവം. എന്നാല്‍ ഇപ്പോഴാണ് കേരളത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.ട്രെയിന്‍ കണ്ണൂരിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ട്രെയിനില്‍ കയറിയ കാന്തിലാല്‍ മോഹന്‍ലാല്‍ ബി-2 കോച്ചിലാണ് യാത്ര ചെയ്തത്.
എന്നാല്‍ ഗുജറാത്തില്‍ എത്തിയശേഷമാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞതെന്ന് കാന്തിലാല്‍ മോഹന്‍ലാല്‍ നല്കിയ പരാതിയില്‍ പറയുന്നു. ഗുജറാത്ത് പൊലീസ് കേസ് കണ്ണൂര്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.