ട്രാക്കിലെ മാനഭംഗം: യുവതിയുടെ നില മെച്ചപ്പെട്ടു

തൃശൂര്‍| WEBDUNIA|
റയില്‍‌വെ ട്രാക്കില്‍ മാനഭംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ രക്തസമ്മര്‍ദ്ദം മെച്ചപ്പെട്ടു. കണ്ണിലെ കൃഷ്ണമണി സാധാരണ നിലയിലായി. എന്നാല്‍ 20 മണിക്കൂറുകള്‍ക്ക് ശേഷമേ കൃത്യമായി കാര്യങ്ങള്‍ പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

വെള്ളിയാഴ്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തലയോട്ടിയുടെ കുറച്ചുഭാഗം മാറ്റിയതിന് ശേഷമായിരുന്നു ഓപ്പറേഷന്‍. തലച്ചോര്‍ നീരുവന്ന് വീങ്ങിയിരുന്നു. ആന്തരികരക്തസ്രാവത്തെ തുടര്‍ന്ന് കട്ടപിടിച്ച രക്തം നീക്കി. നാലുമണിക്കൂര്‍ നേരമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശ്വാസകോശത്തില്‍ കട്ടപിടിച്ചിരിക്കുന്ന രക്തം നീക്കേണ്ടതുണ്ട്.

മന്ത്രി കെ പി രാജേന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി യുവതിയുടെ ആരോഗ്യനില വിലയിരുത്തി. യുവതിക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. യുവതിയുടെ ബന്ധുക്കള്‍ക്കായി പ്രത്യേകം മുറി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :