ടോട്ടല്‍ തട്ടിപ്പ്: രമണിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ ലഭിച്ചു

കൊല്ലം| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ഡോ. രമണിയുടെ കൊല്ലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില സുപ്രധാന രേഖകള്‍ ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ ശബരീനാഥിന്‍റെ പേരില്‍ 50 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളതിന്‍റെ ബാങ്ക്‌ രേഖകള്‍ ആണ് രമണിയുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയത്.

ഡോ. രമണിയുടെ സാന്നിധ്യത്തിലായിരുന്നു വീട്ടില്‍ റെയ്ഡ് നടത്തിയത്. സെഞ്ചൂറിയന്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതിന്‍റെ രേഖയാണ്‌ ലഭിച്ചത്‌. അതേസമയം, ഈ രേഖകള്‍ വ്യാജമാണോയെന്നും സംശയമുണ്ട്‌.

ഇതിനോടൊപ്പം കൊല്ലത്തു നിന്നുള്ള ടോട്ടല്‍ഫോര്‍ യു കമ്പനിയിലെ നിക്ഷേപകരുടെ രേഖകളും രമണിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ചോദ്യം ചെയ്യലിനായി ഡോ. രമണിയെ കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ 21 മണിക്കൂര്‍ നേരത്തേയ്ക്ക്‌ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു‌.

കൊല്ലം ക്രൈംബ്രാഞ്ച്‌ എസ് പി ഓഫീസില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രമണിയെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :