ടിപി സെന്‍കുമാര്‍ പുതിയ ഡിജിപിയാകും

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (13:15 IST)
സംസ്ഥാനത്തിന്റെ പുതിയ ഡി ജി പിയായി ടി പി സെന്‍കുമാറിനെ നിയമിക്കാന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 1983 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ നിലവില്‍ ജയില്‍ ഡി ജി പിയായിരുന്നു.

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സെന്‍കുമാര്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസിലാണ് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1983ലാണ് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ എത്തിയത്. കാസര്‍കോഡ് എ എസ് പിയായിട്ടായിരുന്നു സര്‍വ്വീസ് ചെയ്തു തുടങ്ങിയത്.

അതേസമയം, രാജേഷ് ദിവാന്‍ ഉത്തരമേഖല എ ഡി ജി പി ആയേക്കുമെന്നും ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ ഡി ജി പി ആയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :