ടിപി വധം: രഹസ്യമൊഴി നല്‍കിയ എല്ലാവരും കൂറുമാറി

കോഴിക്കോട്| WEBDUNIA|
PRO
PRO
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. രഹസ്യമൊഴി നല്‍കിയ നൂറ്റിയമ്പത്തിയേഴാം സാക്ഷി കെ കെ സുബിനാണ് ഇന്ന് കൂറുമാറിയത്.

ടിപി കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികളായ രജീഷ്, ഡിപിന്‍ എന്നിവര്‍ ഇന്നോവ കാറില്‍ ആയുധം കയറ്റുന്നത് കണ്ടു എന്നായിരുന്നു സുബിന്റെ മൊഴി. ഇതാണ് തിരുത്തിയത്.

ഇതോടെ കേസില്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയ സാക്ഷികളെല്ലാവരും കൂറുമാറിക്കഴിഞ്ഞു. കേസില്‍ കൂറുമാറിയവരുടെ എണ്ണം 51 ആകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :