ടിപി വധം: പ്രതികള്‍ക്ക് സമൂഹം ശിക്ഷ വിധിക്കുമെന്ന് കെ കെ രമ
കൊച്ചി|
WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്ക് പൊതുസമൂഹം ശിക്ഷ വിധിക്കുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. 20 പേരെ വെറുതെ വിട്ട നടപടിക്കു പിന്നില്‍ സിപിഎമ്മിന്റെ സംഘടിത നീക്കമാണ്. സാക്ഷികള്‍ കൂറ് മാറിയതാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായത്. പ്രതികള്‍ ചെയ്ത കുറ്റം ഇല്ലാതാകില്ലെന്നും ഇവര്‍ക്ക് പൊതുസമൂഹം ശിക്ഷ വിധിക്കുമെന്നും കെ കെ രമ പറഞ്ഞു. 20 പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുന്ന കാര്യം ആലോചിക്കുമെന്ന് പ്രോസിക്യൂഷന് പ്രതികരിച്ചു.
കണ്ണൂര്‍ ജില്ലയിലെ പ്രധാന സിപിഎം നേതാക്കളാണ് ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് കരുതുന്നതെന്ന് കെപിസിസി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു.