ടിപി കേസ്: പിണറായിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി പി മോഹനന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി കേസ് അന്വേഷണത്തിനിടെ പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍. ടി പി ചന്ദ്രശേഖരനെ വധിക്കുന്നതിനായി കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് മൊഴി നല്‍കാനും അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തിയതായി മോഹനന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ വധിച്ചതില്‍ പിണറായി വിജയനെതിരെ ആരോപണവുമായി ടി.പി ചന്ദ്രശേഖരന്റെ അമ്മ പദ്മിനി ടീച്ചര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പി മോഹനന്റെ വെളിപ്പെടുത്തല്‍.

ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ട പി മോഹനന്‍ , ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്നും തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നതായും നേരത്തെ ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :