ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ യു ഡി എഫിന് എതിരെ വീണ്ടും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ യു ഡി എഫ് പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളില്‍ വരയെ അന്വേഷണം എത്തിയിട്ടുള്ളു. ടി പി യുടെ മരണപത്രത്തില്‍ ഒപ്പുവച്ചവരിലേക്കു വരെ അന്വേഷണം എത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കേസില്‍ ഇപ്പോള്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.