ടി പി വധത്തില്‍ നിര്‍ണായക തെളിവ്, രജീഷിന്റെ ഷര്‍ട്ട് കണ്ടെത്തി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സമയം കേസിലെ മുഖ്യ പ്രതി ടി കെ രജീഷ് ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി. രജീഷ്‌ ഒളിവില്‍ പാര്‍ത്ത സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് അന്വേഷണ സംഘം ഷര്‍ട്ട് കണ്ടെത്തിയത്‌.

ടി പി ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം ഇന്നോവയില്‍ നിന്നിറങ്ങി ആദ്യം വെട്ടിയത്‌ താനാണെന്ന് രജീഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സമയത്ത്‌ രജീഷിന്റെ ഷര്‍ട്ടിലും ശരീരത്തിലും ചന്ദ്രശേഖരന്റെ രക്തം പുരണ്ടിരുന്നു. ഈ ഷര്‍ട്ടാണ്‌ അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമണസമയത്ത്‌ ധരിച്ചിരുന്ന ഷര്‍ട്ട്‌ ഉപേക്ഷിച്ചത് എവിടെയാണെന്ന് രജീഷ്‌ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

ആക്രമണശേഷം ശരീരത്തിലും ഷര്‍ട്ടിലും പുരണ്ട രക്തക്കറ രജീഷ്‌ കഴുകി കളഞ്ഞിരുന്നു. രജീഷിന്റെ ഷര്‍ട്ടിലുള്ളത്‌ ചന്ദ്രശേഖരന്റെ രക്തക്കറ തന്നെയാണെന്ന്‌ അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇത്‌ കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകുമെന്നാണ്‌ കരുതുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :