ടി പി വധം: പിടിക്കപ്പെട്ടത് പരല്‍‌മീനുകളെന്ന് മുല്ലപ്പള്ളി

വടകര| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭ‌വത്തില്‍ ഇപ്പോള്‍ പിടിയിലായവര്‍ വെറും പരല്‍മീനുകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പുറത്തുള്ള വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അക്രമരാഷ്‌ട്രീയത്തിനെതിരെ വടകരയില്‍ കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കൊലപാതകത്തിന്‌ പിന്നില്‍ സി പി എമ്മാണെന്ന്‌ വ്യക്‌തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ്‌ സി പി എമ്മിനെതിരെ പരാമര്‍ശം നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികള്‍ എത്ര ഉന്നതരായാലും പിടിക്കപ്പെടുകതന്നെ ചെയ്യുമെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :