ടി പി വധം: ജനകീയകോടതിയില്‍ പിണറായി ഒന്നാം പ്രതിയെന്ന് ഹരിഹരന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ജനകീയ കോടതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ എസ് ഹരിഹരന്‍. ടി പി ചന്ദ്രശേഖരനോട് സി പി എമ്മിനല്ലാതെ വേറെ പാര്‍ട്ടികള്‍ക്കൊ മതമൌലീകവാദ സംഘടനകള്‍ക്കൊ വിരോധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ സി പി എമ്മിന്റെ തീരുമാനമാണെങ്കില്‍ അത് തുറന്ന് പറയണം. തന്തയ്ക്ക് പിറന്ന ആളാണെങ്കില്‍ പിണറായി വിജയന്‍ ഇക്കാര്യം തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍‌വാണിഭക്കേസിലെ പ്രതികളെ പോലെ തലയില്‍ മുണ്ടിട്ടാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരായത്. സി പി എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നെന്നാണ് ആരോപണം. കമ്മ്യൂണിസ്റ്റ്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. അവരൊന്നും തലയില്‍ മുണ്ടിട്ടല്ല കോടതിയില്‍ ഹാജരായതെന്നും ഹരിഹരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :