ടി പി വധം: അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന് പന്ന്യന്‍
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പറ്റി സിപിഎം നടത്തിയ അന്വേഷണ ത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
വിഎസ് അച്യുതാനന്ദന് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിനോടൊപ്പം സിപിഐ ഇല്ല. ടി പി വധക്കേസ് യുഡിഎഫ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിച്ചതാണ്. കേസ് എങ്ങനെ പോകുന്നു എന്നതിനെ കുറിച്ച് സിപിഐ അഭിപ്രായം പറയില്ല. അത് പറയേണ്ടത് ടിപിയുടെ ബന്ധുക്കളാണെന്ന് പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു,