ടി പി ചന്ദ്രശേഖരന്‍സ്മാരകം തകര്‍ത്തു

കോഴിക്കോട്| WEBDUNIA|
PRO
വള്ളിക്കാട്ട് ആര്‍എംപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ടി പി ചന്ദ്രശേഖരന്റെ സ്മാരകം അജ്ഞാതര്‍ തകര്‍ത്തു.

ചന്ദ്രശേഖരന്‍ വെട്ടേറ്റു റോഡരികില്‍ വീണ സ്ഥലത്തു സ്ഥാപിച്ച സ്മാരക സ്തൂപത്തിന്റെ മുകള്‍ഭാഗമാണ് പൂര്‍ണമായി തകര്‍ത്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് സ്തൂപം തകര്‍ത്തനിലയില്‍ കണ്ട് പൊലീസിനെ വിവരമറിയിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :