തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 28 ജൂലൈ 2010 (15:08 IST)
PRO
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറയാനാകില്ലെന്ന് നിയുക്തമന്ത്രി വി സുരേന്ദ്രന്‍ പിള്ള. കേസരി സ്മാരക ട്രസ്റ്റിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേയാണ് ജോസഫിനെ വിമര്‍ശിക്കാതെ സുരേന്ദ്രന്‍ പിള്ള തടിയൂരിയത്.
പി ജെ ജോസഫ് അഴിമതി നടത്തിയെന്ന് കരുതുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ അഴിമതി നടത്തിയാല്‍ അത് മന്ത്രി അറിയണമെന്നില്ല. സര്‍ക്കാരിന്‍റെ നയം എന്താണോ അത് നടപ്പിലാക്കുകയാണ് ജോസഫ് ചെയ്തത്. അഴിമതി നടത്തിയവര്‍ ആരായാലും അതെല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.
ജോസഫ് വിട്ടുപോയെങ്കിലും അദ്ദേഹത്തോടുള്ള പ്രതിപത്തി ഉള്ളില്‍ സൂക്ഷിക്കുന്ന രീതിയിലാണ് സുരേന്ദ്രന്‍ പിള്ള സംസാരിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ അടുത്തകാലത്ത് വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നേരത്തേ ആരോപിച്ചിരുന്നു. പി ജെ ജോസഫ് മന്ത്രിയായിരുന്ന അവസാനഘട്ടത്തില്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളെക്കുറിച്ചും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ധനകാര്യവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗമാണ് അന്വേഷണം നടത്തുന്നതെന്നും ഐസക് അറിയിച്ചിരുന്നു.
പി ജെ ജോസഫിന്‍റെ സ്വന്തം സ്ഥലമായ ഇടുക്കിയില്‍ അന്വേഷണം നടത്തിയപ്പോള്‍ 22 പദ്ധതിയില്‍ നിന്നും 28 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായും തോമസ് ഐസക് ആരോപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ പല പദ്ധതികളും ഭരണാനുമതി ലഭിക്കുന്നതിനുമുമ്പുതന്നെ ടെന്‍ഡര്‍ വിളിച്ച് നടപ്പാക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയെല്ലാം പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് സുരേന്ദ്രന്‍ പിള്ള ഇന്ന് നടത്തിയിരിക്കുന്നത്.