ജോസഫിനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു: ചാണ്ടി

തൃശൂര്‍| WEBDUNIA|
PRO
ഒരു കാലത്ത് പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഉറച്ചു നില്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞത്. ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കു കൂടി വിശ്വാസയോഗ്യമായ രീതിയിലാണ് പാര്‍ട്ടികള്‍ ശക്തി വര്‍ദ്ധിപ്പിക്കേണ്ടത്. ജോസഫ്-മാണി ലയനത്തെക്കുറിച്ച് ഇന്നലെ രാത്രി മാത്രമാണ് കെ എം മാണി അറിയിച്ചതെന്നും അപ്പോള്‍ തന്നെ ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്‍റെ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് വേണം ലയന തീരുമാനവുമായി മുന്നോട്ടു പോകാനെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :