ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആ‍വശ്യം

കണ്ണൂര്| Joys Joy| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (10:52 IST)
അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി.

പൊലീസ് നേതൃത്വവും സി പി എമ്മും ഒത്തു കളിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് അദ്ദേഹം കത്തില്‍ ആരോപിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ സ്കൂളിലെ പ്രഥമാധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു.

ജില്ല സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ 24ന് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ശ്രീകണ്ഠാപുരം സിഐ കെ എ ബോസ് ജെയിംസ് മാത്യു എം എല്‍ എയ്ക്ക് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍, അദ്ദേഹം ചൊവ്വാഴ്ചയും പൊലീസില്‍ ഹാജരായില്ല.

കേസിലെ ഒന്നാംപ്രതിയായ ടാഗോര്‍ സ്‌കൂള്‍ അധ്യാപകന്‍ എം വി ഷാജി കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഡിസംബര്‍ 25നാണ് ശശിധരനെ കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :