ജില്ലകള്‍ തോറും വിമാനത്താവളം വന്നാല്‍ വികസനമാകില്ല: കെ മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 22 ഫെബ്രുവരി 2013 (15:32 IST)
PRO
PRO
ജില്ലകള്‍ തോറും വിമാനത്താവളങ്ങള്‍ നിര്‍മിച്ചാല്‍ വികസനമാകുമെന്ന്‌ കരുതുന്നില്ലെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ. ആറന്‍മുള വിമാനത്താവളത്തിന്റെ നിര്‍മാണം പരാമര്‍ശിച്ചാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.

ഒരു വിമാനത്താവളം കൂടി വന്നതുകൊണ്ട്‌ ഒരു പ്രത്യേക വികസനവും സംസ്ഥാനത്ത്‌ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു വിമാനത്താവളം കൂടി വന്നാല്‍ എന്താണ്‌ നേട്ടമെന്ന്‌ പഠിച്ചിട്ടില്ലെന്നും നിലവിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത്‌ എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിച്ചിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

നിലവിലെ വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ്‌ വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :