പിറവം|
WEBDUNIA|
Last Modified വെള്ളി, 24 ഫെബ്രുവരി 2012 (18:05 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും. തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിയാകുമോ ശേഷം മന്ത്രിയാകുമോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. അനൂപ് മന്ത്രിയാകണോ എന്ന് പിറവത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. പിറവത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
എല്‍ ഡി എഫ് ആരോപിക്കുന്നത് പോലെ യു ഡി എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാര്‍ക്ക് പിറവത്ത് വരാന്‍ അവകാശമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടത് മന്ത്രിമാരാണ്. പിറവം തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ ഭൂരിപക്ഷം കുറഞ്ഞത് ഭരണകാര്യങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.