ജനിതകമാറ്റം വരുത്തിയ വിത്ത് പരീക്ഷണം അനുവദിക്കില്ല : മന്ത്രി കെപി മോഹനന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗവും, പരീക്ഷണവും കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ യാതൊരു കാരണവശാലും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന കൃഷിവകുപ്പിനും, കാര്‍ഷിക സര്‍വ്വകലാശാലയ്ക്കും കൃഷി മന്ത്രി കെപി മോഹനന്‍ നിര്‍ദ്ദേശം നല്‍കി.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉപയോഗവും പരീക്ഷണവും സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നയം മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ ഉതകുമാറ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രവനം-പരിസ്ഥിതിസഹമന്ത്രി ജയന്തി നടരാജന് ഫാക്‌സ് സന്ദേശവും അയച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :