വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ജഗതി ഭാഗികമായി ബോധം വീണ്ടെടുത്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്വാഭാവിക ശ്വാസോച്ഛ്വാസം വീണ്ടെടുത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായം കുറച്ചുവരികയാണ്. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ സിഎംസിയില്‍ നിന്നു ഡോക്ടര്‍മാര്‍ മിംസില്‍ എത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.