ചെന്നിത്തലയെ തിരുത്തി ഉമ്മന്‍‌ചാണ്ടി, പരിയാരം ഏറ്റെടുക്കല്‍ തുടരും

തിരുവനന്തപുരം| WEBDUNIA|
PRO
പരിയാരം മെഡിക്കല്‍ കോളജ് പ്രശ്നത്തില്‍ കെ പി സി സി അധ്യക്ഷനും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍. പ്രശ്നത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാടിനെ ഉമ്മന്‍‌ചാണ്ടി തിരുത്തി. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ തുടരുമെന്നാണ് ഉമ്മന്‍‌ചാണ്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി ബുധനാഴ്ച പറഞ്ഞതിനെ ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞിരിക്കുകയാണ്.

സി എം പി നേതാവ് എം വി രാഘവന്‍റെ വീട്ടിലെത്തിയാണ് രമേശ് ചെന്നിത്തല പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സംബന്ധിച്ച് ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ തീരുമാനം മാറ്റിവച്ചത് എം വി ആറുമായി ആലോചിച്ച ശേഷമാണെന്ന് ചെന്നിത്തല അറിയിച്ചിരുന്നു.

എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടി തുടരുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളജിന്‍റെ ആസ്തിയും ബാധ്യതകളും തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിയാരം ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി ചെന്നിത്തല പറഞ്ഞതിനേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :