ചെന്നിത്തലയെ അവിശ്വസിക്കേണ്ട കാര്യമില്ല: സുധീരന്‍

V M Sudheeran, Remesh Chennithala, Oommenchandy, Letter, Kummanam, വി എം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, കത്ത്, കുമ്മനം
തിരുവനന്തപുരം| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (18:39 IST)
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കത്തിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ചെന്നിത്തലയുടേതെന്ന രീതിയില്‍ കത്ത് പുറത്തുവന്ന സംഭവം ഗൌരവത്തോടെയാണ് കാണുന്നത്. ഏത് രീതിയില്‍ അന്വേഷണം വേണം എന്നതില്‍ കെ പി സി സി ഒരു നിര്‍ദ്ദേശം വയ്ക്കുന്നില്ല. സര്‍ക്കാരിന് അക്കാര്യം തീരുമാനിക്കാം - സുധീരന്‍ പറഞ്ഞു.

ഈ കത്തിന്‍റെ ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണ്. കത്ത് വ്യാജമാണോ എന്നത് അന്വേഷിക്കണം. അന്വേഷണം ജനങ്ങള്‍ക്ക് ബോധ്യമാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കത്തുനല്‍കിയിട്ടില്ല എന്ന ചെന്നിത്തലയുടെ വിശദീകരണം കെ പി സി സി അംഗീകരിക്കുന്നു എന്നും ആവശ്യമെങ്കില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും വി എം സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :