പത്തനംതിട്ട|
PRATHAPA CHANDRAN|
Last Modified ഞായര്‍, 1 ഫെബ്രുവരി 2009 (09:45 IST)
അഞ്ഞൂറ് ദിഅവ്സം പിന്നിട്ട ചെങ്ങറ ഭൂമി സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നിരാഹാര സമരത്തിനൊരുങ്ങുന്നു. ജനുവരി 14 ന് പത്തനംതിട്ടയിലായിരിക്കും നിരാഹാരമിരിക്കുന്നത്.
യുഡിഎഫിന്റെ പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലാണ് സര്‍ക്കാര്‍ ചെങ്ങറ സമരത്തെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ തീരുമാനമായത്. പട്ടിക വിഭാഗക്കാരുടെ സമരത്തെ അവഗണിക്കുന്നതിനോടൊപ്പം തോട്ടം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനായും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് യോഗം വിലയിരുത്തി.
ആദിവാസികളെയും പിന്നോക്ക വിഭാഗങ്ങളെയും എതിര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച യോഗത്തില്‍ ചെങ്ങറയില്‍ നടന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുമെന്നും തീരുമാനിച്ചു.