ചിറ്റിലപ്പിള്ളി പാരിതോഷികം പിന്‍വലിച്ചു; ജസീറ സമരം നിര്‍ത്തി!

കൊച്ചി| WEBDUNIA|
PRO
PRO
മണല്‍ മാഫിയയ്‌ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കു പാരിതോഷികമായി പ്രഖ്യാപിച്ച പണം വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചു. ജസീറയ്ക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപയാണ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചത്. ഈ തുക ചിറ്റിലപ്പിള്ളി താലോലം പദ്ധതിയ്ക്ക് നല്‍കും.

18 വയസില്‍ താഴെ പ്രായമുള്ള രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പദ്ധതിയാണു താലോലം പദ്ധതി. പണം വാങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് പാരിതോഷികം പിന്‍വലിക്കുന്നതെന്ന് ചിറ്റിലപ്പിള്ളി അറിയിച്ചു. അതേസമയം ചിറ്റിലപ്പിള്ളിയ്ക്ക് എതിരായ പരാതി ജസീറയും പിന്‍‌വലിച്ചു. ചിറ്റിലപ്പിള്ളിക്കെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും ജസീറ പിന്‍‌വലിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് സമരത്തിനെതിരെ പ്രതിഷേധിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ധ്യക്കൊപ്പം ജസീറയ്ക്കും പാരിതോഷികം നല്‍കാനായിരുന്നു ചിറ്റിലപ്പിള്ളി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജസീറ ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതം മൂളിയില്ല. മക്കളുടെ പേരില്‍ പണം നിക്ഷേപിക്കാമെന്നു പറഞ്ഞെങ്കിലും ജസീറ അതിനും തയ്യാറായില്ല. തുടര്‍ന്നാണ് പണം നല്‍കുകയോ അല്ലെങ്കില്‍ പിന്‍‌വലിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസീറ ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നില്‍ സമരം തുടങ്ങിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും അവര്‍ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :