ചികിത്സയ്ക്ക് എത്തിയ ജര്‍മ്മന്‍ യുവതി മടങ്ങിയത് ആയുര്‍വേദ ഡോക്ടറായി!

പുത്തൂര്‍| WEBDUNIA|
PRO
PRO
ചികിത്സയ്ക്ക് എത്തിയ ജര്‍മ്മന്‍ യുവതി മടങ്ങിയത് ആയുര്‍വേദ ഡോക്ടറായി. ജര്‍മന്‍ സ്വദേശിനിയായ കരീനയാണ്(30) ഡോക്ടര്‍ കരീനയായി മടങ്ങിയത്. 10 വര്‍ഷം മുന്‍പാണ്‌ മിയോറിന്‍ ആയുര്‍വേദ ചികില്‍സയ്ക്കു കേരളത്തില്‍ എത്തിയത്‌.

രോഗം പൂര്‍ണമായി ഭേദമായപ്പോള്‍ ആയുര്‍വേദം പഠിക്കണമെന്നായി കരീനയുടെ ആഗ്രഹം. അതിനായി മടങ്ങിപ്പോയ കരീന 2007ല്‍ ആയുര്‍വേദം പഠിക്കാന്‍ കേരളത്തില്‍ എത്തി പാങ്ങോട്‌ ശ്രീനാരായണ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

ആദ്യ പരീക്ഷയില്‍ സംസ്കൃതത്തിന് കേരള യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്ക്‌ കരീനയ്ക്കായിരുന്നു. കോളജ്‌ തലത്തില്‍ നാലാം റാങ്കുമായാണ്‌ ഡോക്ടര്‍ പരീക്ഷ കരീന പസായത്. ജര്‍മനിയിലെ ഐത്രാച്ച്‌ എന്ന ഗ്രാമമാണ് കരീനയുടെ നാട്.

കരീനയുടെ പിതാവ്‌ ബേണ്‍ഹാര്‍ഡ്‌ മിയോറിന്‍. അമ്മ ഇസഡോള്‍ ജര്‍മന്‍ തൊഴില്‍ ദാന ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. സഹോദരന്‍ റ്റോബിയാസ്‌ സംഗീതമേഖലയിലാണ്‌. കരീനയുടെ ബിരുദദാനച്ചടങ്ങിന് മൂവരും എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :